Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

18 September, 2018 10:32:32 PM


ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

മുഴുവന്‍ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണം




തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 നടത്തും. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ നടക്കും. ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് പകരം മുഴുവന്‍ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്നും തീരുമാനിച്ചു. 

ക്യുഐപി യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അധ്യക്ഷനായി. യോഗത്തില്‍ ഡിപിഐ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പി കെ സുധീര്‍ ബാബു, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, ഹരിഗോവിന്ദന്‍, എം തമീമുദ്ദീന്‍, എ കെ സെയ്‌നുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 278