24 September, 2018 12:37:30 PM


ധനുവച്ചപുരം കോളേജിലെ അധ്യാപികമാരെ അധിക്ഷേപിച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ്



തിരുവനന്തപുരം: അധ്യാപികമാരെ അധിക്ഷേപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്. ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ് ആരോപിച്ചു. കോളേജിന് പുറത്തു നടന്ന യോഗത്തിൽ ആണ് അസഭ്യം വര്‍ഷം.

കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്ത എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതാണ് അസഭ്യ വര്‍ഷത്തിന് കാരണം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാദമായ പ്രസംഗം. കോളേജില്‍ യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കാത്തതില്‍ നേരത്തെ കോളേജില്‍ പ്രതിഷേധമുണ്ടായിരുന്നു. സുരേഷിനെതിരെ പരാതി നൽകുമെന്ന് കോളേജ് അധികൃതർ  വിശദമാക്കി. 



Share this News Now:
  • Google+
Like(s): 131