24 September, 2018 08:21:17 PM


പള്ളിക്കത്തോട് ഗവ.ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്


കോട്ടയം:  പള്ളിക്കത്തോട് ഗവ.ഐടിഐയില്‍ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫ്രണ്ട്, ഓഫീസ് അസിസ്റ്റന്റ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്നീ ട്രേഡുകളിലേയ്ക്കും അരിത്തമാറ്റിക് കം ഡ്രോയിംഗ് തസ്തികയിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. സെപ്റ്റംബര്‍ 27 രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡുകളില്‍ ബി.ടെക്/ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ ട്രേഡുകളില്‍ ഡിപ്ലോമയുളളവര്‍ക്ക് അരിത്തമാറ്റിക് കം ഡ്രോയിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത തീയതിയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2551062 



Share this News Now:
  • Google+
Like(s): 115