28 September, 2018 08:12:52 PM


ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍, ഒആര്‍സി പ്രോജക്ട് അസിസ്റ്റന്‍റ്

അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 15


കോട്ടയം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍, ഒആര്‍സി പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകള്‍ വീതമാണ് ഉളളത്. സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/സോഷ്യോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഒആര്‍സി അസി. തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗീകൃത ബി.എഡ് ബിരുദം അല്ലെങ്കില്‍ ബിരുദവും ഒആര്‍സിക്ക് സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃത്വപരമായ പ്രവൃത്തി പരിചയവും വേണം.


യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 15 വൈകിട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, കെ.വി.എം ബില്‍ഡിംഗ്‌സ്, അണ്ണാന്‍കുന്ന് റോഡ്, കോട്ടയം-686001 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2580548, 8281899464 



Share this News Now:
  • Google+
Like(s): 122