02 March, 2016 02:36:47 PM


വ്യാപാരികളെ ലാത്തിച്ചാര്‍ജ് ചെയ്ത സംഭവം : പോലീസിനെതിരെ എം.എല്‍.എ



തൃശൂര്‍ : വാണിജ്യ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വ്യാപാരികളെ ലാത്തിച്ചാര്‍ജ് നടത്തിയ നടപടിക്കെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. 
മാര്‍ച്ച് നടത്തിയ വ്യാപാരികളെ കൈകാര്യം ചെയ്ത രീതിയിലെ അപാകതയാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്പ‍എ പറഞ്ഞു. 
സംഭവം നടന്നയുടന്‍ പ്രമുഖ നേതാക്കള്‍ വ്യാപാരികളെ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വ്യാപാരി നേതാക്കളോടൊപ്പം രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയതോടെ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പോലീസുകാര്‍ക്കു നേരെ കല്ലേറ് നടത്തിയതിനാലാണ് ലാത്തിച്ചാര്‍ജ് ചെയ്യേണ്ട സാഹചര്യമുണ്ടായതെന്നാണ് പോലീസിന്‍റെ ന്യായീകരണം. എന്നാല്‍ പോലീസുകാരാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് വ്യാപാരി നേതാക്കള്‍ പറയുന്നത്. 
പരിക്കേറ്റ വ്യാപാരികള്‍ ആശുപത്രിയിലാണ്. ഡിസ്ചാര്‍ജ് ആയാലുടന്‍ ഇവരെ ജയിലിലടയ്ക്കാനുള്ള നീക്കങ്ങളാണ് പോലീസ് ഇപ്പോഴും നടത്തുന്നതെന്നാണ് സൂചന. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K