11 October, 2018 07:09:19 PM


എം.എസ്‌സി. മൈക്രോബയോളജി, എം.ബി.എ., എം.എ. സംസ്‌കൃതം പരീക്ഷാഫലം

കോട്ടയം : 2018 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 25 വരെ അപേക്ഷിക്കാം.


2018 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 24 വരെ അപേക്ഷിക്കാം. 2018 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം (ജനറൽ) ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 25 വരെ അപേക്ഷിക്കാം.


പരീക്ഷാ തീയതി


അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും നടക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (പുതിയ സ്‌കീം - 2017 അഡ്മിഷൻ റഗുലർ/2012 - 2016 അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി (2013-2016 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷന്റെ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ രണ്ടു മുതൽ ആരംഭിക്കും.


അപേക്ഷ പിഴയില്ലാതെ ഒക്‌ടോബർ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സമർപ്പിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.


ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി (2012 - 2016 അഡ്മിഷൻ) പരീക്ഷകൾ ഒക്‌ടോബർ 31ന് ആരംഭിക്കും. ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. - പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2017 അഡ്മിഷൻ) പരീക്ഷകൾ ഒക്‌ടോബർ 31ന് ആരംഭിക്കും.



Share this News Now:
  • Google+
Like(s): 34