11 October, 2018 07:12:22 PM


നാനോ മെഡിസിൻ; രാജ്യാന്തര കോൺഫറൻസിന് വെള്ളിയാഴ്ച തുടക്കം

കോട്ടയം: നാനോ മെഡിസിൻ, ടിഷ്യു എൻജിനീയറിംഗ് എന്നിവയിലെ അനന്ത സാധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺഫറൻസിന് വെള്ളിയാഴ്ച എം.ജി. സർവകലാശാലയിൽ തുടക്കമാകും. നാനോ ടെക്‌നോളജി രംഗത്തെ മുപ്പതോളം വിദഗ്ദ്ധർ പങ്കെടുക്കും.


സർവകലാശാല കാമ്പസിലെ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ രാവിലെ 9.30ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിക്കും. ഐ.ഐ.യു.സി.എൻ.എൻ. ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, ഡോ. ഹന്ന ജെ. മരിയ എന്നിവർ പങ്കെടുക്കും. ബ്രസീലിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ. അനാ എം. ബ്ലാങ്കോ മാർട്ടിനസ് ഉദ്ഘാടന പ്രഭാഷണം നടത്തും.


പോസ്റ്റർ പ്രദർശനങ്ങൾ, സംവാദങ്ങൾ, ബ്രെയിൻ സ്റ്റോമിംഗ് സെഷനുകൾ എന്നിവ ഇതോടനുബന്ധിച്ച് നടത്തും. ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയുടെ ആഭിമുഖ്യത്തിലാണ് ഐ.സി.എൻ.റ്റി. 2018 എന്ന പേരിൽ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്‌ടോബർ 14 വരെയാണ് കോൺഫറൻസ്‌.



Share this News Now:
  • Google+
Like(s): 38