12 October, 2018 08:57:49 AM


ഇന്ധനവില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു; സാധാരണക്കാരുടെ നടുവൊടിയുന്നു

പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്



തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം. കൊച്ചിയില്‍ പെട്രോൾ - 84.50, ഡീസൽ- 78.9 എന്നിങ്ങനെയും കോഴിക്കോട് പെട്രോൾ- 84.75, ഡീസൽ- 79.19 എന്നിങ്ങനെയുമാണ് ഇന്ന് വില.



Share this News Now:
  • Google+
Like(s): 12