12 October, 2018 12:43:49 PM


ദേവസ്വം ബോര്‍ഡ് റദ്ദാക്കണമെന്ന സുബ്രമഹ്ണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾക്കും നോട്ടീസ് അയച്ചു



ദില്ലി: ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾക്കാണ് നോട്ടീസ് അയച്ചു. ഹര്‍ജി വീണ്ടും അടുത്ത മാസം പരിഗണിക്കും. 

സുബ്രഹ്മണ്യസ്വാമിയും ടി.ജി. മോഹൻദാസുമാണ് ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. എൻഎസ്എസ്, എസ്എൻഡിപി എന്നീ സംഘടനകൾക്കും നോട്ടീസ് അയച്ചു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡുകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 



Share this News Now:
  • Google+
Like(s): 79