12 October, 2018 02:23:26 PM


സൗദിയില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കോട്ടയം കടപ്പൂര് സ്വദേശി യുവാവ് മരിച്ചു

കടപ്പൂര് പതിരിക്കല്‍ ഷാജിയുടെ മകന്‍ വി.എസ്.അഭിജിത് ആണ് മരിച്ചത്




ഏറ്റുമാനൂര്‍: സൗദിയില്‍ ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തില്‍ കോട്ടയം കടപ്പൂര് സ്വദേശി യുവാവ് മരിച്ചു. കടപ്പൂര് പതിരിക്കല്‍ ഷാജിയുടെയും സുധര്‍മ്മയുടെയും മകന്‍ വി.എസ്.അഭിജിത് (25) ആണ് മരിച്ചത്. ജിദ്ദയിലെ അറേബ്യന്‍ സെറാമിക് മാനുഫാക്ടറിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 12.30 മണിയോടെയായിരുന്നു അപകടം. അഖില്‍ സഹോദരനാണ്. മൃതദേഹം തിങ്കളാഴ്ചയ്ക്കു ശേഷമേ നാട്ടിലേക്ക് കൊണ്ടുവരികയുള്ളു. 


Share this News Now:
  • Google+
Like(s): 97