12 October, 2018 04:22:07 PM
'മീ ടൂ': വിവാദ വെളിപ്പെടുത്തലുകളിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷിക്കും
വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാൻ ജുഡീഷ്യൽ സമിതിയെ നിയോഗിക്കും

ദില്ലി: മീ ടൂ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം. വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാൻ ജുഡീഷ്യൽ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാർക്കായിരിക്കും അന്വേഷണചുമതല. സമിതി നിയമവശം പരിശോധിക്കുകയും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുകയും ചെയ്യും.
അതിനിടെ, ലൈംഗികാരോപണ വിവാദം നേരിടുന്ന കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ പുതിയ ആരോപണവുമായി കൊളംബിയൻ മാധ്യമപ്രവർത്തക രംഗത്തെത്തി. ദില്ലിയിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോൾ അക്ബർ ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തൽ. അക്ബറിന്റെ ഓഫീസിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോഴായിരുന്നു സംഭവം.
ഒമ്പത് മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ അതിശക്തമായ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. കഴിഞ്ഞ വർഷം വോഗ് മാഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട് നിരവധി വനിതാ മാധ്യപ്രവർത്തകർ എത്തിയത്. വിദേശയാത്രയിലുള്ള അക്ബർ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാൻ അദ്ദേഹത്തോട് അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം വിദേശയാത്രയില്‍ ഉള്ള അക്ബര്‍ ഇത് വരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാന്‍ പാർട്ടി അദ്ദേഹത്തോട് നിദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.