12 October, 2018 06:19:31 PM


ബസിന്‍റെ മരണപാച്ചില്‍; ഏറ്റുമാനൂരില്‍ ബൈക്ക് യാത്രികന്‍റെ ജീവന്‍ പൊലിഞ്ഞു

എം.ജി.യൂണിവേഴ്സിറ്റി റിട്ട. സെക്ഷന്‍ ഓഫീസര്‍ തൃപ്പൂണിത്തുറ സ്വദേശി ടി.വേണുഗോപാല്‍ ആണ് മരണമടഞ്ഞത്




ഏറ്റുമാനൂര്‍: എം.സി.റോഡില്‍ സ്വകാര്യ ബസിന്‍റെ മരണപാച്ചിലില്‍ പൊലിഞ്ഞത് ഒരു ജീവന്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമലാ ആശുപത്രിക്കു സമീപം തെറ്റായ ദിശയില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് അമിതവേഗതയില്‍ എത്തിയ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. എം.ജി.യൂണിവേഴ്സിറ്റി റിട്ട സെക്ഷന്‍ ഓഫീസറും അതിരമ്പുഴ യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ തൃപ്പൂണിത്തുറ മുല്ലയ്ക്കല്‍ നഗര്‍ തുണ്ടത്തില്‍ വീട്ടില്‍ ടി.വേണുഗോപാല്‍ (57) ആണ് മരണമടഞ്ഞത്. 

ഏറ്റുമാനൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന വേണുഗോപാലിന്‍റെ ബൈക്കില്‍ എതിര്‍ദിശയില്‍ എത്തിയ പിറവം - കോലഞ്ചേരി റൂട്ടിലോടുന്ന ആവണി ബസ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ വേണുഗോപാലിന്‍റെ ശരീരത്തുകൂടി കയറിയിറങ്ങിയ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടി. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം.ജി.യൂണിവേഴ്സിറ്റി ജീവനക്കാരിയായ ബിന്ദുവാണ് ഭാര്യ.


Share this News Now:
  • Google+
Like(s): 377