12 October, 2018 06:56:18 PM


സെൽ, ജീൻ, റീഹാബിലിറ്റേഷൻ നാനോ തെറാപ്പിയിലൂടെ നാഡീപുനരുജ്ജീവനം സാദ്ധ്യമാകും - പ്രൊഫ. അനാ എം. ബ്ലാങ്കോ മാർട്ടിനസ്

നാനോ മെഡിസിൻ: രാജ്യാന്തര കോൺഫറൻസിന് എം.ജി.യൂണിവേഴ്സിറ്റിയില്‍ തുടക്കം



കോട്ടയം: സെൽ തെറാപ്പി, ജീൻ തെറാപ്പി, റീഹാബിലിറ്റേഷൻ തെറാപ്പി എന്നീ നാനോ സാങ്കേതിക വിദ്യകൾ ഒരുമിച്ചുചേർത്ത് നാഡികളുടെ പുനരുജ്ജീവനവും പുനർസൃഷ്ടിയും സാധ്യമാകുമെന്ന് ബ്രസീലിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞ പ്രൊഫ. അനാ എം. ബ്ലാങ്കോ മാർട്ടിനസ് പറഞ്ഞു. നാനോ മെഡിസിൻ, ടിഷ്യു എൻജിനീയറിംഗ് എന്നിവയുമായി ബന്ധപ്പെട്ട് എം.ജി. സർവകലാശാലയിൽ നടക്കുന്ന രാജ്യാന്തര കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.


നിലവിൽ മറ്റൊരാളിൽ നിന്നുള്ള നാഡികൾ സ്വീകരിച്ചാണ് നാഡികളുടെ പുനരുജ്ജീവനം സാധ്യമാക്കുന്നത്. എന്നാൽ നാനോ മെഡിസിനിലെ സെൽ, ജീൻ, റീഹാബിലിറ്റേഷൻ തെറാപ്പികളിലൂടെ ഇത് സാധ്യമാകും. നാഡികൾ ദാനം ചെയ്ത് പുനരുജ്ജീവനം നടത്തേണ്ട ആവശ്യം ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര കോൺഫറൻസ്‌ ഐ.സി.എൻ.റ്റി. 2018 ന്റെ ഉദ്ഘാടനം സ്‌കൂൾ ഓഫ് എൻവയോൺമെന്റ് സയൻസസ് സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. നാനോ മെഡിസിനിലും ടിഷ്യു എൻജിനീയറിംഗിലും വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾക്ക് നാന്ദി കുറിക്കുന്ന ഗവേഷണഫലങ്ങളാണ് പുറത്തുവരുന്നതെന്ന്‌ വൈസ് ചാൻസലർ പറഞ്ഞു.


ഐ.ഐ.യു.സി.എൻ.എൻ. ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, ഡോ. ഹന്ന ജെ. മരിയ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ മലേഷ്യയിൽ നിന്നുള്ള രാജേഷ് രാമസാമി, ദക്ഷിണകൊറിയയിൽ നിന്നുള്ള സംഗിലിയാണ്ടി ഗുരുനാഥൻ, മെഹമൂദ് ആസാദ് ഖാൻ, ആർ. രാജകുമാരി, നരേഷ് കൊസ്ജു, വഖീൽ സിംഗ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി.ആർ. അനിൽകുമാർ, ജയദീപ് ഭട്ടാചാര്യ, ജോസ്‌ന ജോസഫ്, നാരായൺ ചന്ദ്ര മിശ്ര എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷരായി.


ഒക്‌ടോബർ 13ന് രാവിലെ 9.30ന് മെഡിക്കൽ രംഗത്ത് നാനോ സാങ്കേതികവിദ്യയുടെ പ്രയോഗത്തെ സംബന്ധിച്ച് അമേരിക്കയിൽ നിന്നുള്ള വിരിന്ദർ എസ്. പർമാർ പ്രഭാഷണം നടത്തും. ജി. രാജരാജൻ, എച്ച്. മണികണ്ഠൻ, ഇനാ റേ ബാനർജി, കെ. പട്ടാഭിരാമൻ, എം. ശ്രീനിവാസൻ, ആനി എബ്രഹാം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. ഒക്‌ടോബർ 14ന് കോൺഫറൻസ് സമാപിക്കും.



Share this News Now:
  • Google+
Like(s): 103