13 October, 2018 11:21:40 PM


ഡോക്ടര്‍മാര്‍ സാമൂഹിക പ്രതിബദ്ധത ഉളളവരായിരിക്കണം - ജസ്റ്റീസ് കമാല്‍ പാഷ

കോട്ടയം: ഇന്‍ഡ്യന്‍ അനസ്‌തേഷ്യ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം ഡോ. ജസ്റ്റീസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്് ഡോ. പി.എന്‍ ശശിധരന്‍ അധ്യക്ഷനായി. ഡോക്ടര്‍മാര്‍ സാമൂഹിക പ്രതിബദ്ധത ഉളളവരായിരിക്കണമെന്ന് ജസ്റ്റീസ് കമാല്‍ പാഷ പറഞ്ഞു. അനസ്‌ത്യേഷ്യ ഡോക്ടര്‍മാര്‍ക്ക് ആതുരചികിത്സയില്‍ ഒരു വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. ദയവധത്തിന്റെ നിയമവശങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. 


ഡോ. ശശിധരന്‍ പി.എന്‍, ഡോ.ബിനില്‍ ഐസക്, ഡോ.ബി.രാധാകൃഷ്ണന്‍, ഡോ. മുരളീകൃഷ്ണന്‍, ഡോ.ഇ.കെ.എം നാസര്‍, ഡോ. എബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു മരണസമാനാവസ്ഥയില്‍ കഴിയുന്നവരുടെ ഭാവിയെക്കുറിച്ചുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച നടക്കുന്ന സംവാദ പരിപാടിയില്‍   ജസ്റ്റീസ് കെ. ടി തോമസ്, പത്മശ്രീ. ഡോ.എം. ആര്‍ രാജഗോപാല്‍, ജോസ് പനച്ചിപ്പുറം, ഫാ. പോള്‍ തേലക്കാട്, ഡോ. ജോസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.



Share this News Now:
  • Google+
Like(s): 272