20 October, 2018 12:31:37 PM


മാല മോഷ്ടാക്കളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച പതിനഞ്ചുകാരന് വെടിയേറ്റു

ദില്ലിയിലെ ഷാലിമാർ ബാ​ഗിൽ കരിക്ക് വിൽപ്പന നടത്തിയിരുന്ന രോഹിതിനാണ്



ദില്ലി: മാല മോഷ്ടാക്കളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച പതിനഞ്ചുകാരന് വെടിയേറ്റു. ഷാലിമാർ ബാ​ഗിൽ കരിക്ക് വിൽപ്പന നടത്തിയിരുന്ന രോഹിതിനാണ് ബൈക്കിലെത്തിയ മാല മോഷ്ടാക്കളിൽ നിന്ന് വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 7:30 ന് രാവിലെ ബൈക്കിലായിരുന്നു ഇവരെത്തിയത്. രോഹിതിന്‍റെ തോളിലാണ് വെടിയേറ്റത്. ഇവർ മാല പൊട്ടിക്കുന്നുവെന്ന് രോഹിത് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.


വെടിയേറ്റ ഉടനെ തൊട്ടടുത്ത ഫോർട്ടിസ് ഹോസ്പിറ്റലിൽ രോഹിതിനെ പ്രവേശിപ്പിച്ചു. അവിടെ നിന്ന് സഫർദം​ഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. രോഹിത് അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാലിമാർബാ​ഗ് പൊലീസ് എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത പ്രദേശത്ത് താമസക്കാരനായ പ്രവീൺകുമാറിന്‍റെ മാലയാണ് മോഷ്ടാക്കൾ മോഷ്ടിക്കാനൊരുമ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 53