05 November, 2018 02:12:31 PM


പിടയ്ക്കുന്ന നാടന്‍ മത്സ്യങ്ങളുമായി ഏറ്റുമാനൂര്‍ മത്സ്യഫ്രഷ്

ഫോര്‍മാലിന്‍ പരിശോധനയ്ക്ക് പ്രത്യേക സൗകര്യം



ഏറ്റുമാനൂര്‍: പിടയ്ക്കുന്ന നാടന്‍ മത്സ്യങ്ങളുമായി ഏറ്റുമാനൂര്‍ മത്സ്യഫ്രഷ് രംഗത്ത്. കരിമീന്‍, വരാല്‍, പള്ളത്തി, കാരി തുടങ്ങിയ നാടന്‍ മീനുകള്‍ ജീവനോടെ നാട്ടുകാര്‍ക്ക് ലഭ്യമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് എം.സി.റോഡില്‍ വിമലാ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മത്സ്യഫ്രഷ് എന്ന സ്ഥാപനത്തിന്‍റെ ഉടമ സോജന്‍ പറയുന്നു. ആലപ്പുഴ, കുമരകം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ചൂണ്ടയിലും വലയിലും പിടിക്കുന്ന മീനുകള്‍ ഉടന്‍ കടയിലെത്തിക്കുകയാണ് പദ്ധതി.


നാടന്‍ മീനുകളോടൊപ്പം കടല്‍ മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. എന്നാല്‍ ദിവസങ്ങളോളം പഴക്കം ചെന്ന് ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിച്ച് എത്തുന്ന മീനുകള്‍ ഇവിടെ വില്‍ക്കാറില്ല. അതുകൊണ്ടുതന്നെ വന്‍ മത്സ്യങ്ങളുടെ ബാഹുല്യം ഇവിടെയില്ല. ആവശ്യക്കാര്‍ക്ക് ഫോര്‍മാലിന്‍റെ അംശം അടങ്ങിയിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച ശേഷം മീന്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. പത്ത് രൂപാ നിരക്കില്‍ അതിനുള്ള കിറ്റ് ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 



കടയുടെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഹോം ഡലിവറിയും മത്സ്യഫ്രഷിന്‍റെ പ്രത്യേകതയാണ്. ആവശ്യക്കാര്‍ക്ക് മീന്‍ വെട്ടി കൊടുക്കും. ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുന്നു എന്നതിനു പുറമെ ഇടക്കിടെ ഉപഭോക്താക്കള്‍ക്കായി നടത്തുന്ന സമ്മാനപദ്ധതികളും മറ്റും മത്സ്യഫ്രഷിനെ നാട്ടുകാര്‍ക്കിടയില്‍ മതിപ്പുളവാക്കിയിട്ടുണ്ട്. ഫോണ്‍: 9061351999



Share this News Now:
  • Google+
Like(s): 763