Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

08 November, 2018 01:07:01 PM


ശബരിമലയിലെ ആചാരലംഘനം; ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ആചാരം സംരക്ഷിക്കാൻ നിയമിതനായ വ്യക്തി ആചാര ലംഘനം നടത്തി



കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ, ബിജെപി നേതാവ് കെ. സുരേന്ദ്രൻ, ചേർത്തല സ്വദേശി ആർ. ബാലകൃഷ്ണൻ എന്നിവരാണ് ഹർജിക്കാർ. 


ആചാരം സംരക്ഷിക്കാൻ നിയമിതനായ വ്യക്തി ആചാര ലംഘനം നടത്തിയതിനാൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹർജിക്കാർ വാദിക്കുന്നു. അക്രമസംഭവത്തിൽ ജയിലിൽ കഴിയുന്ന ഗോപൻ മധുസൂദനൻ നൽകിയ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചേക്കും.



Share this News Now:
  • Google+
Like(s): 147