09 November, 2018 08:47:29 AM


യുവതി പ്രവേശനം: ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലാണ് അറസ്റ്റ്



പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലോട് സ്വദേശി സജികുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി. അവസാനം ലഭിച്ച കണക്കനുസരിച്ച്, യുവതി പ്രവേശനത്തിനെതിരെ ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ 3719 പേരാണ് അറസ്റ്റിലായത്.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലാണ് അറസ്റ്റ്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 17