12 November, 2018 12:28:41 PM


പി കെ ശശി വിവാദത്തില്‍ ഡിവൈഎഫ്ഐ പാലക്കാട് നേതൃത്വത്തില്‍ കലഹം



പാലക്കാട്: ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായതിന് പിന്നാലെ പി കെ ശശി വിവാദത്തില്‍ ഡിവൈഎഫ്ഐ പാലക്കാട് നേതൃത്വത്തില്‍ കലഹം. പാർട്ടി ഫ്രാക്ഷനെ തള്ളി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തെത്തി. പാലക്കാട് നിന്ന് പാർട്ടി ഫ്രാക്ഷൻ പ്രതിനിധിയായി നിശ്ചയിച്ച ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മറ്റിയംഗം പി രാജേഷിനെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കില്ല. 

പി കെ ശശിക്കൊപ്പമുള്ള ഡിവൈഎഫ്ഐ നേതൃത്വം ഇടപെട്ടാണ് പി രാജേഷിനെ സമ്മേളന പ്രതിനിധി ആക്കിയത്. രജിസ്ട്രേഷൻ പോലും അനുവദിക്കരുതെന്ന് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രതിനിധികൾ നിലപാടെടുത്തു. ക്രമ വിരുദ്ധമായി രാജേഷിനെ പ്രതിനിധിയാക്കിയതിൽ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു.



Share this News Now:
  • Google+
Like(s): 44