13 November, 2018 04:40:26 AM


മയക്കുമരുന്ന്‌ ആംപ്യൂളുകളെത്തിച്ച മട്ടാഞ്ചേരി സ്വദേശിയെ ലഹരി വിമോചന കേന്ദ്രത്തിലാക്കി



കൊച്ചി: അഞ്ചു ലക്ഷം രൂപയുടെ മയക്കുമരുന്ന്‌ ആംപ്യൂളുകളെത്തിച്ച മട്ടാഞ്ചേരി സ്വദേശി ഗുലാബി(46)നെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയശേഷം തൃശൂരിലെ ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റി. കാന്‍സര്‍ രോഗികള്‍ക്കു വേദന കുറയ്‌ക്കാന്‍ നല്‍കുന്ന 503 ബൂപ്രിനോര്‍ഫിന്‍ ആംപ്യൂളും 140 നൈട്രോസപാം ലഹരി ഗുളികളുമാണ്‌ ഇയാളില്‍നിന്ന്‌ എക്‌സൈസ്‌ പിടികൂടിയത്‌.

ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ ഇത്രയധികം ആംപ്യൂളുകള്‍ എവിടെ നിന്നാണ്‌ സംഘടിപ്പിച്ചതെന്ന്‌ പ്രതി ചോദ്യം ചെയ്യലില്‍ വ്യക്‌തമാക്കിയിട്ടില്ല. കടുത്ത മാനസികവിഭ്രാന്തി കാട്ടുന്ന ഗുലാബിയെ ചോദ്യംചെയ്യുന്നതും പ്രതിസന്ധിയുണ്ടാക്കിയെന്ന്‌ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ എ.എസ്‌ രഞ്‌ജിത്‌ പറഞ്ഞു



Share this News Now:
  • Google+
Like(s): 47