14 November, 2018 06:00:13 PM


പഠനവൈകല്യം തിരിച്ചറിയലും പരിഹാര ബോധനവും; രാജ്യാന്തര സെമിനാർ 22 മുതൽ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റിയും സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസും സംയുക്തമായി 'പഠന വൈകല്യം: തിരിച്ചറിയലും പരിഹാര ബോധനവും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സെമിനാർ നവംബർ 22ന് ആരംഭിക്കും.
നവംബർ 22ന് രാവിലെ 10.30ന്‌ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും. പഠനവൈകല്യമുള്ളവരിലെ വായന, രചന, ഗണിതം, പെരുമാറ്റം എന്നീ മേഖലകളിലെ ക്രമഭംഗങ്ങൾ, അവയ്ക്കുള്ള പരിഹാരബോധനം എന്നിവയിൽ പഠന ഗവേഷണം നടത്തിയ വിദഗ്ധർ പ്രബന്ധം അവതരിപ്പിക്കും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9946226638.



ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനം 22ന്


മഹാത്മാഗാന്ധി സർവകലാശാലയിലെ ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ധനകാര്യ ഭരണ വിഭാഗങ്ങളിലെയും പഠനവകുപ്പുകളിലെയും ഉദ്യോഗസ്ഥർക്കായി നടത്തുന്ന ഏകദിന പരിശീലന പരിപാടി നവംബർ 22ന് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 4.45 വരെ സർവകലാശാലയിലെ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സ് സെമിനാർ ഹാളിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ 9.30ന് സെമിനാർ ഹാളിൽ ഹാജരാകണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.



Share this News Now:
  • Google+
Like(s): 282