15 November, 2018 03:12:52 PM


ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ നാൽപത്തിയൊന്ന് മഹോത്സവം ശനിയാഴ്ച മുതല്‍




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ നാൽപത്തിയൊന്ന് മഹോത്സവം നവoബർ 17 ന് ആരംഭിക്കും. എല്ലാ ദിവസവും വിശേഷാൽ പൂജ, ദീപരാധന, ദീപക്കാഴ്ച്ച ഉണ്ടാകും. ഡിസംബര്‍ 16ന് ക്ഷേത്രചടങ്ങുകള്‍ക്കൊപ്പം കലാപരിപടികള്‍ക്കും തുടക്കമാകും.

ഡിസംബർ 25ന് രാത്രി 7ന് അനുഷ്ഠാന കലയായ മുടിയേറ്റ് അരങ്ങേറും. 26ന് വൈകുന്നേരം 5.30ന് ലളിതസഹസ്രനാമാർച്ചന, 27ന് രാവിലെ 7ന് ചരിത്ര പ്രസിദ്ധമായ ഏറ്റുമാനൂർ പൊങ്കാല, രാത്രി 12ന് ആഴിപൂജ, ആഴിപ്രവേശനം, 28ന് രാവിലെ 9ന് മഞ്ഞൾനീരാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. അത്യപൂർവ്വം ക്ഷേത്രത്തിൽ മാത്രം കണ്ടുവരുന്ന ചടങ്ങാണ് മഞ്ഞള്‍നീരാട്ട്. ദേവിയുടേയും ഭൂതഗണങ്ങളുടേയും ശക്തി ലഭിക്കുന്ന കോമരങ്ങള്‍ ആഴിപൂജക്കും മഞ്ഞള്‍നീരാട്ടിനും ഉറഞ്ഞ് തുള്ളി ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുന്നു.



Share this News Now:
  • Google+
Like(s): 222