16 November, 2018 10:14:31 AM


തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി




ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്. ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.

ഇതുവരെയായി 81,000ല്‍ അധികം ആളുകളെ ഒഴിപ്പിച്ചതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്ബുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 64