22 November, 2018 07:54:33 PM


കാലവര്‍ഷക്കെടുതി: വീടുകളുടെ നിര്‍മാണം സഹകരണ വകുപ്പ് ഏറ്റെടുക്കും; സമ്മതപത്രം 24 വരെ സമര്‍പ്പിക്കാം




കൊല്ലം: ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതികളില്‍ ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നതായി കണ്ടെത്തിയ 187 വീടുകളില്‍ 42 വീടുകളുടെ നിര്‍മാണ ചുമതല സഹകരണ വകുപ്പ് ഏറ്റെടുക്കും. വീടൊന്നിന് അഞ്ച് ലക്ഷം രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുക. പൂര്‍ണമായും തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് അതത് തഹസീല്‍ദാര്‍മാര്‍ക്ക് നവംബര്‍ 24 നകം സമ്മതപത്രം സമര്‍പ്പിക്കണം.

വീടുകള്‍ സ്വയം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ആദ്യ ഗഡു കൈപ്പറ്റിയവര്‍ക്കും ലഭിച്ച തുക തിരികെ അടച്ച് അഞ്ച് ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മിച്ച് കിട്ടുന്നതിനായി സമ്മതപത്രം നല്‍കാം. സമ്മതപത്രം സമര്‍പ്പിക്കുന്നവരില്‍ പട്ടികജാതി/പട്ടികവര്‍ഗം, വിധവ/സ്ത്രീ കേന്ദ്രീകൃത കുടുംബം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന ലഭിക്കും



Share this News Now:
  • Google+
Like(s): 227