26 November, 2018 05:59:38 PM


എം.ജി. രജിസ്ട്രാർ എം.ആര്‍. ഉണ്ണിക്കെതിരായ ക്വാവാറണ്ടോ ഹർജി ഹൈക്കോടതി തള്ളി



കൊച്ചി : രജിസ്ട്രാർ എം.ആർ. ഉണ്ണിയുടെ അക്കാദമിക യോഗ്യതകളെ ചോദ്യചെയ്തു നൽകിയ ക്വാവാറണ്ടോ ഹർജി ഹൈക്കോടതി തള്ളി. കെ.ജി. എബ്രഹാം ഫയൽ ചെയ്ത ഹർജിയാണ് കോടതി തള്ളിയത്. അക്കാദമിക യോഗ്യതകളെ ചോദ്യചെയ്തും രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരുടെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്തി 2014 ഓഗസ്റ്റിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെയുമായിരുന്നു ഹർജി. ഹർജിക്കാരനുവേണ്ടി അഡ്വ. കെ. രാംകുമാറും സർവകലാശാലയ്ക്കു വേണ്ടി അഡ്വ. പി. രവീന്ദ്രൻ, എം.ആർ. ഉണ്ണിക്കുവേണ്ടി അഡ്വ. മുരളി പുരുഷോത്തമനും ഹാജരായി.




Share this News Now:
  • Google+
Like(s): 320