26 November, 2018 09:03:25 PM


ഒന്നിലും രണ്ടിലും ഹോം വര്‍ക്കില്ല; സ്കൂള്‍ ബാഗിന്‍റെ ഭാരത്തിലും നിയന്ത്രണം




ദില്ലി: ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം വർക്ക് നൽകരുതെന്ന കർശന ഉപാധിയുമായി കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ ഉത്തരവ് നൽകി.

വിദ്യാർത്ഥികളുടെ പാഠ്യവിഷയത്തിൽ നിയന്ത്രണം കൊണ്ടുവരാനും ഇതിന് പുറമെ ബാഗിന്റെ ഭാരം നിശ്ചയിക്കാനും സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഭാഷയും കണക്കുമല്ലാതെ മറ്റൊരു വിഷയവും ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാൻ പാടില്ല. എൻസിആർടി പാഠ്യപദ്ധതി പ്രകാരം പരിസ്ഥിതിയും കണക്കുമാണ് ഭാഷയ്ക്ക് പുറമെ മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിപ്പിക്കുക.

പാഠ്യവിഷയവുമായി ബന്ധപ്പെട്ടതല്ലാത്ത ബുക്കുകളും മറ്റ് വസ്തുക്കളും സ്കൂള്‍ ബാഗിനുള്ളില്‍‌ കൊണ്ടുപോകാന്‍ അനുമതിയില്ല. ഇങ്ങനെ ഓരോ ക്ലാസുകളിലെയും കുട്ടികളുടെ സ്കൂള്‍ ബാഗുകളുടെ തൂക്കം നിജപ്പെടുത്തിയിരിക്കുന്നു. ക്ലാസ് 1, 2 (1.5 കിലോഗ്രാം), ക്ലാസ് 3 മുതല്‍ 5 വരെ (2 - 3 കിലോഗ്രാം), ക്ലാസ് 6, 7 (4 കിലോഗ്രാം), ക്ലാസ് 8, 9 (4.5 കിലോഗ്രാം), ക്ലാസ് 10 (5 കിലോഗ്രാം).


Share this News Now:
  • Google+
Like(s): 283