08 December, 2018 10:23:05 PM


ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി



പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചു.


ശബരിമലയിലേയും പരിസര പ്രദേശങ്ങളിലേയും സ്ഥിതിഗതികള്‍ പൊതുവെ ശാന്തമായെങ്കിലും ഇന്നും നിരോധനാജ്ഞ ലംഘന സമരവുമായി ബി.ജെ.പി രംഗത്ത് വന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് നിരോധനാജ്ഞാ ലംഘനത്തിന് എത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


നിലയ്ക്കലില്‍ എത്തിയ പോലീസ് സംഘം നോട്ടീസ് കെപ്പറ്റാന്‍ തയ്യാറാകാതിരുന്ന സംഘം റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പെരുനാട് സ്‌റ്റേഷനിലേക്ക് മാറ്റി. നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്നും നിരോധനാജ്ഞ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു



Share this News Now:
  • Google+
Like(s): 278