Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

11 December, 2018 01:16:49 PM


മാന്നാനം ആശ്രമ ദൈവാലയത്തില്‍ വി.കുര്യാക്കോസ് ഏലിയാസ് ചാവറപിതാവിന്‍റെ തിരുനാള്‍

കൊടിയേറ്റ് ഡിസംബര്‍ 26ന് ; പ്രധാന തിരുനാള്‍ ജനുവരി 3ന്
കോട്ടയം: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ മാന്നാനം ആശ്രമദൈവാലയത്തില്‍ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്‍റെ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി 3 വരെ വിവിധ തിരുകര്‍മ്മങ്ങളോടെ ആഘോഷിക്കും. 

ഡിസംബര്‍ 26, ബുധന്‍ :
 
രാവിലെ 6ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.റ്റിസണ്‍ പാത്തിക്കല്‍, 10.45ന് 4.15ന് വില്ലൂന്നി സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍ നിന്നും വിശുദ്ധ ചാവറ പിതാവിന്‍റെ കബറിടത്തില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനത്തിന് സ്വീകരണം.  11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ഥന, കൊടി ഉയര്‍ത്തല്‍, തിരുശേഷിപ്പ് വണക്കം, പ്രസുദേന്തി സംഗമം - ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ (പ്രൊവിന്‍ഷ്യല്‍, സെന്‍റ് ജോസഫ്സ് പ്രൊവിന്‍ഷ്യല്‍, തിരുവനന്തപുരം), 2.30ന് കരിസ്മാറ്റിക് അല്‍മായ പ്രേഷിതസംഗമം, 2.45ന് വചനശുശ്രൂഷ. ദിവ്യകാരുണ്യ ആരാധന - മോണ്‍ സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, 4.30ന് വിശുദ്ധ കുര്‍ബാന (ലത്തീന്‍ റീത്തില്‍), പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന.

ഡിസംബര്‍ 27, വ്യാഴം :

രാവിലെ 6ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.തോമസ് ചൂളപ്പറമ്പിൽ, 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന (സീറോ മലങ്കര റീത്തിൽ), പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ഥന - മൂവാറ്റുപുഴ രൂപതാ സഹായമെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. മാത്യു കുഴിപ്പിള്ളില്‍.ഡിസംബര്‍ 28, വെള്ളി (രോഗീദിനം) :

രാവിലെ 6ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സജി പാറക്കടവിൽ, 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ (തക്കല രൂപതാദ്ധ്യക്ഷന്‍), 12ന് രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന - ഫാ.പോള്‍ വടക്കേമുറി, 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന - ഫാ.തോമസ് കല്ലുകുളം.

ഡിസംബര്‍ 29, ശനി (യുവജനദിനം) :

രാവിലെ 6ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.ജെയിംസ് മുല്ലശ്ശേരി, 7.15ന് നാല്‍പ്പാത്തിമല സെന്‍റ് തോമസ് പള്ളിയില്‍ നിന്നുള്ള ചാവറ തീര്‍ത്ഥാടനത്തിന് സ്വീകരണം, 7.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സോണി മുണ്ടുനടയ്ക്കല്‍, 9ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.ബോബി മണത്തറ, 10.45ന് ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തിയുടെ തീര്‍ത്ഥാടന പദയാത്ര കുടമാളൂര്‍ ഫൊറോനാ പള്ളിയില്‍ നിന്നും ആരംഭിക്കും. 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ഥന - ഫാ.പ്രിന്‍സ് പുത്തന്‍ചിറ, 12ന് ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി ചാവറ തീര്‍ത്ഥാടന പദയാത്രയ്ക്ക് സ്വീകരണം, 12.15ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ഥന - ഫാ.തോമസ് പാടിയത്ത് (വികാരി ജനറാള്‍, ചങ്ങനാശ്ശേരി അതിരൂപത), സന്ദേശം - മാര്‍ ജോസഫ് പെരുന്തോട്ടം (ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത)  4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - മാര്‍ ആന്‍റണി കരിയില്‍ (മാണ്ഡ്യ രൂപതാദ്ധ്യക്ഷന്‍).

ഡിസംബര്‍ 30, ഞായര്‍ (കുടുംബദിനം) :

രാവിലെ 6ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കല്‍. 6.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സെബാസ്റ്റ്യന്‍ ചുണ്ടക്കാട്ടില്‍, 8ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.മാത്യു കക്കാട്ട്പിള്ളില്‍, 9.30ന് മാന്നാനം കെസിസിഎ സണ്‍ഡേ സ്കൂളിന്‍റെ ചാവറപ്രഘോഷണ റാലി, 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുടുംബവിശുദ്ധീകരണ പ്രാര്‍ത്ഥന - റവ.ഡോ.ജോണ്‍ ചേന്നാംകുഴി, 2.30ന് ചാവറ കുടുംബസംഗമം, വി.കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, തിരുശേഷിപ്പ് വണക്കം - ഫീ.ലൂക്കാ ചാവറ, ഫാ.ജോണ്‍ ജെ ചാവറ 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ (കോട്ടയം പ്രോവിന്‍ഷ്യൽ), വൈകിട്ട് 6ന്  വചനശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും - ഫാ. ജേക്കബ് ചക്കാത്തറ.

ഡിസംബര്‍ 31, തിങ്കള്‍ :

രാവിലെ 6ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.ആന്‍റണി കൊച്ചുവീട്ടില്‍, 11ന് ആഘോഷമായ വി കുർബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാർത്ഥന - ഫാ.ജോസഫ് കൊല്ലംപറമ്പില്‍ (ജഗദല്‍പൂര്‍ രൂപതാദ്ധ്യക്ഷന്‍), 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - കുടമാളൂര്‍ ഫൊറോനയിലെ വൈദികര്‍ (മുഖ്യകാര്‍മ്മികന്‍ - ഫാ.എബ്രഹാം വെട്ടുവയലില്‍), വചന സന്ദേശം - ഫാ.ജോബി കറുകപ്പറമ്പില്‍.

2018 ജനുവരി 1, ചൊവ്വ (വിദ്യാര്‍ത്ഥി ദിനം) :

രാവിലെ 6ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ, 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.ജോസഫ് കണ്ടത്തില്‍പറമ്പില്‍, 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആരാധന - ഫാ.ഷാജി തുമ്പേച്ചിറ, വൈകിട്ട് 6ന് വചനശുശ്രൂഷയും യും - ഫാ. ഷാജി തുമ്പേച്ചിറ, 7ന് വിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം - ഫാ.സ്കറിയാ എതിരേറ്റ് (പ്രിയോര്‍, സെന്‍റ് ജോസഫ്സ് ആശ്രമം, മാന്നാനം).

ജനുവരി 2, ബുധന്‍ (സന്യസ്തദിനം) :

രാവിലെ 6ന് പ്രഭാതപർത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ. ബെന്നി മുകളേല്‍, 11ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, സന്യസ്തസംഗമം - ഫാ.ജോസ് കുറിയേടത്ത്, 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - മാര്‍ എഫ്രേം നരികുളം (ഛാന്ദാ രൂപതാദ്ധ്യക്ഷന്‍), 5.30ന് ജപമാല പ്രദക്ഷിണം, പരി.കുർബാനയുടെ ആശിർവാദം.

ജനുവരി 3, വ്യാഴം (തിരുനാള്‍ ദിനം) :

രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സിറിയക് കോട്ടയില്‍. 10.30ന് കൈനകരി വി.ചാവറ പിതാവിന്‍റെ ജന്മഗൃഹത്തില്‍ നിന്നുള്ള തീര്‍ത്ഥാടനം എത്തിച്ചേരും. 11ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, നേര്‍ച്ചഭക്ഷണം, 4.30ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ നേതൃത്വത്തില്‍ സഭയിലെ 55 വൈദികര്‍, 6ന് പ്രദക്ഷിണം, 7ന് ഫാത്തിമമാതാ കപ്പേളയില്‍ പ്രസംഗം - ഫാ.വില്‍സണ്‍ തറയില്‍, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം. 

ജനുവരി 4, വെള്ളി : 

രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, വി. കുര്‍ബാന 11ന് ചാവറ തീര്‍ത്ഥാടനം - സെന്‍റ് ജോസഫ്സ് പ്രൊവിന്‍സിലെ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഷംഷാബാദ് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, നേര്‍ച്ചഭക്ഷണം, 4.30ന് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥപ്രാര്‍ത്ഥന - ഫാ.സാബു കൂടപ്പാട്ട്.

തിരുനാള്‍ ദിനങ്ങളില്‍ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും കുമ്പസാരത്തിനും പ്രത്യേക സൌകര്യമുണ്ടായിരിക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 6നും 7.30നും 9നും 11നും വൈകിട്ട് 4.30നും വി.കുര്‍ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.


Share this News Now:
  • Google+
Like(s): 2079