Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

13 December, 2018 09:06:18 AM


വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട 40കാരന്‍ വിവാഹിതയായ യുവതിയെ നഗ്ന ദൃശ്യങ്ങൾ കാട്ടി പീഡിപ്പിച്ചത് ഒന്നര വർഷം
മുംബൈ: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പരിചയപ്പെട്ട നാല്‍പ്പത് കാരന്‍ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്തു. നഗ്നദൃശ്യങ്ങളും കിടപ്പറ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നര വര്‍ഷത്തോളം പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ് യുവതി.


മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം. നാല്‍പ്പതുകാരനായ സായ്‌നാഥ് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നായകളെ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള ഗ്രൂപ്പ് 'ഡോഗ് ലൗവേഴ്‌സ്' ല്‍ ഇരുവരും അംഗമായിരുന്നു. ഗ്രൂപ്പില്‍ നിന്നുമാറി ഇരുവരും സ്വകാര്യ ചാറ്റിംഗ് തുടങ്ങി. സംസാരം പിന്നീട് സൗഹൃദത്തിന് വഴിയൊരുക്കി. പിന്നീട് ഇരുവരും വീഡിയോ ചാറ്റിംഗും ആരംഭിച്ചു.


ഇരുവരും തമ്മില്‍ വീഡിയോ കോളിലൂടെ അല്ലാതെ കണ്ടിരുന്നില്ല. ഒരിക്കല്‍ പ്രതി യുവതിയെ നേരില്‍ കാണാനായി ക്ഷണിച്ചു. ഇത് സ്വീകരിച്ച് യുവതി ഹോട്ടലില്‍ എത്തി. ഇവിടെ വെച്ച് യുവതിയെ സായ്‌നാഥ് ആദ്യമായി ബലാത്സംഗം ചെയ്ചതു. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പി്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു.


ഒന്നര വര്‍ഷത്തോളമായി കൊടിയ പീഡനം നേരിട്ട് വരികയായിരുന്ന യുവതി സഹിക്കാതായതോടെ പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പ്രതിയില്‍ നിന്നും സായ്‌നാഥില്‍ തനിക്കൊരു കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരവും യുവതി പൊലീസിനോട് പറഞ്ഞു. വിവാഹിതയായ താന്‍ പേടി കാരണമാണ് സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്ത് പറയാതിരുന്നത്. കൂടാതെ വിവരം പുറത്തറിയിച്ചാല്‍ യുവതിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്നും സായ്‌നാഥ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ സായ്‌നാഥിനുവേണ്ടി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കിShare this News Now:
  • Google+
Like(s): 222