22 December, 2018 09:48:45 PM


ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് യാത്ര: ശബരിമല ദര്‍ശനത്തിനായി ചെന്നൈയില്‍ നിന്ന് വനിതാ സംഘം പുറപ്പെട്ടു

 

Women devotees,  Sabarimala Darshan


ചെന്നൈ: ശബരിമല ദര്‍ശനത്തിനായി ചെന്നൈയില്‍ നിന്ന് 40 അംഗ വനിതാ സംഘം പുറപ്പെട്ടു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതീ സംഘടനയുടെ നേതൃത്വത്തിലാണ് സംഘം ദര്‍ശനത്തിനായി എത്തുന്നത്. പല സംഘങ്ങളായി കോട്ടയത്ത് എത്തിയശേഷം ഒരുമ്മിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.


ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമുള്ള സംഘമാണ് കോട്ടയത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഒഡീഷയഇല്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്നു ഒരു യുവതിയും ഇന്നലെ രാത്രി തന്നെ യാത്ര തുടങ്ങിയിട്ടുണ്ട്. 45 അംഗ സംഘമാണ് മനീതിയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുന്നത്.


അതേസമയം പോലീസ് സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മനീതി ഭാരവാഹികള്‍ വ്യക്തമാക്കി. ചിലര്‍ അഞ്ച് ദിവസം മുമ്പ് മാലയിട്ടു. മറ്റു ചിലര്‍ പമ്പയില്‍ നിന്ന് മാലയിടും. എല്ലാവരും വ്രതത്തിലാണെന്നും സംഘം കൂട്ടിച്ചേര്‍ത്തു. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്‌റ്റേഷനുകളില്‍ യുവതികളെ തടയാന്‍ ശ്രമമുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ സമയമോ, യാത്രാ മാര്‍ഗമേഗ സംഘം വെളിപ്പെടുത്തിയിട്ടില്ല.


ആദ്യത്തെ ഏതാനും പ്രശ്‌നങ്ങള്‍ക്ക് ശേഷം മണ്ഡലകാലം ഏറെക്കുറെ സമാധാനപരമായി അവസാനിക്കാനിരിക്കെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്ന് പോലീസ് ശക്തമായ തയ്യാറെടുപ്പു തുടങ്ങിയിട്ടുണ്ട്.

ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ ചെന്നൈയില്‍ നിന്ന് 12 വനിതകളും മധുരയില്‍ നിന്ന് രണ്ടുപേരും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും അഞ്ചുപേര്‍ വീതവും കേരളത്തില്‍ നിന്ന് 25 പേരും സംഘത്തിലുണ്ടാകുമെന്ന് സെല്‍വി പറഞ്ഞു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ മനിതിയുടെ നേതൃത്വത്തില്‍ വനിതകള്‍ മലകയറാന്‍ എത്തുമെന്ന് നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.


സംഘം ശനിയാഴ്ച ഉച്ചകഴിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നും യാത്ര പുറപ്പെടുമെന്ന് മനിതി കോഓര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. ഇവര്‍ ഞായറാഴ്ച കേരളത്തിലെത്തുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. അതേസമയം തന്നെ ഇവര്‍ എവിടെ നിന്നാണ് യാത്ര തുടങ്ങുകയെന്നോ ഏതു മാര്‍ഗ്ഗം ശബരിമലയില്‍ എത്തുമെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപ്പോഴത്തെ സൗകര്യം അനുസരിച്ച് എല്ലാം ചെയ്യുമെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.


വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കേരളത്തില്‍ ഒരിടത്ത് ഒത്തു ചേര്‍ന്ന ശേഷം അവിടെ നിന്നും പമ്പയിലെത്തി മാലയിട്ട് മലയിലേക്ക് പോകാനാണ് തീരുമാനം. ബസിലും ട്രെയിനിലുമായി എത്തുന്ന ഇവര്‍ കോട്ടയത്ത് ഒരുമിച്ച് കൂടിയാണ് പമ്പയിലേക്ക് യാത്രയാകുക. മദ്ധ്യപ്രദേശ്, ഒഡീഷ, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യാത്ര തിരിച്ചു കഴിഞ്ഞതായിട്ടാണ് സൂചനകള്‍



Share this News Now:
  • Google+
Like(s): 298