25 December, 2018 02:49:09 PM


ദയവ് ചെയ്ത് ശബരിമലയിലേക്ക് വരരുത്; അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്




തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ദയവ് ചെയ്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തന്‍റെ അഭ്യര്‍ഥന. ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ അപകട സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതില്‍ വന്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തണം. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 189