26 December, 2018 11:39:08 PM


ഭക്തിപ്രഭയില്‍ ശബരിമല: തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി, വന്‍ ഭക്തജന തിരക്ക്



ശബരിമല: ഭക്തിപ്രഭയുടെ നിറവില്‍ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. തങ്കയങ്കി വഹിച്ചുകൊണ്ടുള്ള പേടകം ആചാരച്രകാരം പതിനെട്ടാം പടിയില്‍ നിന്ന് സ്വീകരിച്ചു. തുടര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് പേടകം കൈമാറി. സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 22 ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്. തിരുവിതാംകൂറ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് തങ്കയങ്കി അയ്യപ്പന് സമര്‍പ്പിച്ചത്



Share this News Now:
  • Google+
Like(s): 214