01 January, 2019 01:19:24 AM


പെരുമ്പാവൂര്‍ വാഴക്കുളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലിന് വിജയം

പെരുമ്പാവൂര്‍: വാഴക്കുളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലിന് മികച്ച വിജയം. മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. യുഡിഎഫിന്‍റെയും ബിജെപിയുടെയും പാനലുകളിലെ സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയത്. അഡ്വ. പുഷ്പദാസ്, എ വി അബ്ദുള്‍ ഗഫൂര്‍, എം ആര്‍ രാജീവ്, കെ എ സജി, പി വി സണ്ണി, സി എസ് സാഹുദ്ധീന്‍, കെ വി സുധീഷ‌്കുമാര്‍, എന്‍ വി ഗോപാലകൃഷ്ണന്‍, താഹിറ നാസര്‍, രവിത ഹരിദാസ്, വിജി സണ്ണി, എന്‍ സി അയ്യപ്പന്‍കുട്ടി, എം കെ മനേഷ് എന്നിവരാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K