01 January, 2019 12:16:42 PM


എ​ന്‍​എ​സ്‌​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ ദൂ​ഷി​ത വ​ല​യ​ത്തില്‍: വെള്ളാപ്പള്ളി



തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ എ​ൻ​എ​സ്എ​സ് എ​തി​ർ​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ​നി​താ മ​തി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യ​ല്ല. എ​ൻ​എ​സ്എ​സും പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. എ​ന്‍​എ​സ്‌​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ ദൂ​ഷി​ത വ​ല​യ​ത്തി​ലാ​ണ്. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തെ അ​പ​ഹാ​സ്യ ക​ഥാ​പാ​ത്ര​മാ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. വ​നി​താ മ​തി​ൽ സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വനിതാമതിൽ കേരളത്തെ ചെകുത്താന്‍റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിർക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ് ചൂണ്ടികാട്ടിയിരുന്നു. ശബരിമല വിഷയത്തിൽ സര്‍ക്കാർ എത്ര തവണ മലക്കം മറിഞ്ഞുവെന്നും ചോദിച്ച എന്‍ എസ് എസ് ആചാരം തകർക്കാൻ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ലെന്നും സര്‍ക്കാർ നീക്കം ഗാന്ധിയൻ സമരത്തിലൂടെ നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K