01 January, 2019 10:40:52 PM


വനിതാ മതിലില്‍ ജനകീയ കളക്ടര്‍ ടിവി അനുപമയും; തിരുവനന്തപുരത്ത് കളക്ടര്‍ വാസുകിയും




തൃശൂര്‍: ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ അണിചേര്‍ന്ന് ജനകീയ കളക്ടര്‍ ടിവി അനുപമയും. തൃശൂര്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണടക്കമുള്ള നിരവധി സ്ത്രീകള്‍ക്കൊപ്പമാണ് അനുപമയും എത്തിയത്. അനുപമ വന്നതോടെ മതിലില്‍ അണി ചേരാനെത്തിയവര്‍ സെല്‍ഫിയെടുക്കാനും ഫോട്ടോ എടുക്കാനും തിരക്കു കൂട്ടി.


വനിതാ മതിലിന്‍റെ പ്രതിജ്ഞാ വാചകം ചൊല്ലിയ ശേഷം പരിപാടിയിലും പങ്കെടുത്താണ് കളക്ടര്‍ മടങ്ങിയത്. തിരുവനന്തപുരത്ത് കളക്ടര്‍ വാസുകിയും മതിലില്‍ പങ്കെടുത്തു. മതിലിന് എത്തിയവരുടെ അഭ്യര്‍ത്ഥന പ്രകാരം സെല്‍ഫിയും ഫോട്ടോയും എടുത്ത ശേഷമാണ് കളക്ടര്‍ മടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K