03 January, 2019 02:41:29 PM


പാലാ പൂവരണിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിലിടിച്ച് 17 പേർക്ക് പരിക്ക്



പാലാ: പൂവരണിയിൽ ശബരിമല തീർത്ഥാടക വാഹനം മതിലിലിടിച്ച് 17 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നുച്ചയ്ക്ക് 12.45 ഓടെ ആയിരുന്നു അപകടം. മല യാത്ര കഴിഞ്ഞ് തമിഴ്നാട് മധുരയിലേക്ക് മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പൂവരണി, മൂലേത്തുണ്ടി ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പൊടുന്നനെ കയറി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ തട്ടി. പൂവരണി സ്വദേശികളായ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K