07 January, 2019 03:13:44 PM


ഡ്യൂട്ടിക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു




ഈങ്ങാപ്പുഴ: ഡ്യൂട്ടിക്കിടെ ഈങ്ങാപ്പുഴ മാര്‍ ബസേലിയോസ് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. പുളിക്കല്‍ പരേതനായ ജോണിന്റെ മകന്‍ ഷിബു ജോണ്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ചിപ്പിലിത്തോട് നിന്ന് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനിടെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഭാര്യ- പുഷ്പ കൂരാച്ചുണ്ട് കാരക്കട കുടുംബാംഗമാണ്. മക്കള്‍-റോബിന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി മൂന്നാര്‍), റോഷി, റക്‌സിന്‍. മാതാവ് -ത്രേസ്യാമ്മ. സഹോദരങ്ങള്‍- ഷീല (കുവൈത്ത്), ഷാജു, ഷൈന്‍ (കുവൈത്ത്), ഷൈനി (മംഗലാപുരം) ശാരി (സഊദി). സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് ഈങ്ങാപ്പുഴ സെന്റ് വിന്‍സന്റ് ദേവാലയത്തില്‍ ആരംഭിച്ച് പത്ത് മണിക്ക് പുതുപ്പാടി സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K