11 January, 2019 08:36:45 PM


സ്‌കൂളിനു സമീപം പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പോലീസ് പിടിയില്‍




പാലാ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട ചെമ്പുകാംപറമ്പില്‍ മാഹിന്‍ (34) എന്ന യുവാവിനെയാണ് പാലാ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെ ളാലം കുരിശുപള്ളി റൂട്ടിലൂടെ സ്‌കൂള്‍ വിട്ടു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നിലാണ് ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. സ്വകാര്യ ഓട്ടോറിക്ഷയില്‍ എത്തുന്ന ഇയാള്‍ പിന്‍സീറ്റിലിരുന്നായിരുന്നു നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നത്. ഇതുവഴി കടന്നു പോയ ചില വിദ്യാര്‍ത്ഥിനികള്‍ സമീപത്തെ കടയില്‍ ചെന്ന് ഫോണില്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് ഇന്നലെ രാവിലെ വിദ്യാര്‍ത്ഥിനികള്‍ സംഭവത്തെക്കുറിച്ച്  പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. പ്രിന്‍സിപ്പലും പി ടി എ ഭാരവാഹികളും നടത്തിയ അന്വേഷണത്തില്‍ ഏതാനും നാളുകളായി സ്ഥിരം നഗ്‌നതാ പ്രദര്‍ശനം നടത്തി വരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതരും പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലിസ് പ്രതിയെ പിടികൂടിയത്. പ്രതിയെ പാലാ കോടതിയില്‍ ഹാജരാക്കി. സംഭവം പോലീസില്‍ അറിയിച്ച വിദ്യാര്‍ത്ഥിനികളെസ്‌കൂള്‍ പിടിഎ കമ്മിറ്റി അനുമോദിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K