13 January, 2019 10:14:54 AM


അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ ശുപാർശ



ദില്ലി: അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. കേന്ദ്ര വിജിലൻസ് കമ്മീഷന്റേതാണ് ശുപാർശ. അതേസമയം സിവിസി പക്ഷം പിടിക്കുന്നു എന്ന് അലോക് വർമ്മ ആരോപിച്ചു. അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാൻ സിവിസി കെ വി ചൗധരി തന്നെ നേരിൽ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വർമ്മ ആരോപിച്ചു. നേരത്തെ സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക് വ്യക്തമാക്കിയിരുന്നു. 

അലോക് വർമ്മയ്ക്കെതിരായ പരാതികളിൽ സിവിസി അന്വേഷണത്തിന്‍റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുൻ ജഡ്ജി ജസ്റ്റിസ് എകെ പട്നായിക്കിനായിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വർമ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയിൽ കൈക്കൊണ്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K