13 January, 2019 01:23:27 PM


പാലായില്‍ രണ്ട് അപകടങ്ങളില്‍ 3 മരണം; പാലായിലെ അപകടം ആംബുലന്‍സ് ഇടിച്ച്




പാലാ‬: പാലാ രാമപുരം റൂട്ടിൽ  ചക്കാംപുഴ ജംഗ്ഷനിൽ, കർണാടകത്തിൽ നിന്നും ശബരിമലക്ക്  പോയ ടെമ്പോ ക്രൂയിസറും  പാലായിൽ നിന്നും രാമപുരം പളളി കൂദാശയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് പോകുകയായിരുന്ന പോലീസ് മിനി ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.  അപകട സ്ഥലത്ത് നിന്ന് പോയ ആംബുലൻസ് പാലാ കുരിശുപള്ളിക്കവലയിൽ അപകടത്തിൽപ്പെട്ടു . ഒരാൾ മരിച്ചു.

ആംബുലൻസ് ഇടിച്ച് തമിഴ്നാട്  സ്വദേശി ശേഖരൻ (65) ആണ് മരിച്ചത്. പാലായിൽ ബജി കച്ചവടം നടത്തുകയാണ്. പാലായ്ക്ക് സമീപം അളനാട്ടിലാണ് ഇപ്പോൾ താമസം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K