14 January, 2019 11:07:45 AM


മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇക്കുറി വന്‍ ഇടിവ് - ശബരിമല മേല്‍ശാന്തി



ശബരിമല: തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ കാരണം മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ  കുറവുണ്ടായതായി ശബരിമല മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി. കാര്യമായ തീര്‍ത്ഥാടക പ്രവാഹം ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഉണ്ടായെന്നും ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ തീര്‍ത്ഥാടകര്‍ നേരിട്ട് തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും നിരവധി സംഭവങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും മുറ തെറ്റാതെ പൂജകളും കര്‍മ്മങ്ങളുമെല്ലാം  പൂര്‍ത്തിയാക്കിയെന്നും മേല്‍ശാന്തി പറഞ്ഞു.



Share this News Now:
  • Google+
Like(s): 192