15 January, 2019 12:43:00 PM


എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട സംഭവം കെഎസ്‌ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി



കൊച്ചി: താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ കെഎസ്‌ആര്‍ടിസി വഴുതിക്കളികുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പുറംവാതില്‍ നിയമനം കെഎസ്‌ആര്‍ടിസിയില്‍ അംഗീകരിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു .കോടതി അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K