16 January, 2019 01:49:40 PM


മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയില്‍ യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം



തൃശ്ശൂർ: മാന്നാമംഗലം സെന്‍റ് മേരീസ് പള്ളിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായതിനു പിന്നാലെ ഓർത്തഡോക്സ് വിഭാഗം പ്രതിഷേധവുമായി പള്ളിയ്ക്കു മുന്നിൽ കുത്തിയിരിക്കുന്നു. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസിന്‍റെ നേതൃത്വത്തിലാണ് ഉപരോധം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പള്ളിയിൽ എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടയുകയായിരുന്നു. യാക്കോബായ വിഭാഗത്തിലെ മുന്നൂറോളം ആളുകൾ പള്ളിയ്ക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പള്ളിക്ക് ചുറ്റും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.  ക്രമസമാധാന പ്രശ്നമുണ്ടായാൽ മാത്രം ഇടപെട്ടാൽ മതിയെന്നാണ് പൊലീസിന്‍റെ നിലപാട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K