17 January, 2019 09:56:47 AM


ആലപ്പാട് സമരസമിതിയുമായി ഇന്ന് വൈകിട്ട് വ്യവസായമന്ത്രി ചര്‍ച്ച നടത്തും



ആലപ്പാട്ട്: ആലപ്പാട് കരിമണൽ ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സമരസമിതിയുമായി  ഇന്ന് വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രി ചർച്ച  നടത്തും. സീ വാഷിംഗ് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഖനനം പൂർണ്ണമായും നിർത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഖനനത്തിന്‍റെ ആഘാതം പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കാനും ഇടക്കാല റിപ്പോർട്ട് വരും വരെ സീ വാഷിംഗ് നിർത്തിവെക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K