21 January, 2019 02:36:06 PM


കോട്ടയം, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്ന് ജോസ് കെ മാണി



കോട്ടയം: വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്ന് ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.


ജനുവരി 24 മുതല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ കേരള യാത്ര തുടങ്ങും. അതിനുശേഷം ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നും ജോസ് കെ മാണി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K