14 March, 2016 01:46:30 AM


സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിദ്യാര്‍ഥികളില്‍ ഹ്രസ്വദൃഷ്ടി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍


ദില്ലി : സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം ഇന്ത്യയിലെ 13 ശതമാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വദൃഷ്ടി (ദൂരെയുള്ളത് കാണാനാകാത്ത രോഗം) ബാധിച്ചതായി കണ്ടെത്തി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രാജേന്ദ്രപ്രസാദ് ഒഫ്താല്‍മിക് സയന്‍സ് സെന്‍ററാണ് പഠനം നടത്തിയത്.

ഇലക്ട്രോണിക് സ്ക്രീനില്‍ നിന്നുള്ള പ്രകാശം നേരിട്ട് റെറ്റിനയില്‍ പതിക്കുന്നതാണ് രോഗത്തിന് കാരണമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഈ രോഗം ഇരട്ടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദശകത്തില്‍ ഏഴു ശതമാനമായിരുന്നു ഈ രോഗം. ചൈന, സിംഗപ്പൂര്‍, തായ്ലന്‍ഡ് രാജ്യങ്ങളിലെ കുട്ടികളും സമാന അവസ്ഥയിലാണെന്നും പഠനത്തില്‍ പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K