22 January, 2019 12:58:49 PM


സ്കൂട്ടര്‍ യാത്രികയില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്നു; പ്രതി പോലീസ് വലയില്‍



ആലപ്പുഴ: സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ തള്ളിവീഴ്ത്തി ഒന്നേകാല്‍ ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് പോക്കാട്ട് വടക്കതില്‍ ജിബിനെയാണ് (22) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയതത്. സംഭവത്തില്‍ രണ്ടുപ്രതികള്‍ ഒളിവിലാണ്.കഴിഞ്ഞ 16 നു 11 നു മുണ്ടോലി ഭാഗത്തായിരുന്നു സംഭവം.


സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റായ അഹിമയെയാണ് സ്‌കൂട്ടറില്‍ നിന്നും തള്ളിയിട്ട് പ്രതികള്‍ പണം കവര്‍ന്നത്. തുടര്‍ന്നു മൂവരും ഒറ്റ ബൈക്കില്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ജിബിനെ അറസ്റ്റ് ചെയ്തത്.


അഹിമ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുറച്ചു നാള്‍ ജിബിന്‍ കലക്ഷന്‍ ഏജന്‍റായി ജോലി ചെയ്തിരുന്നെന്നും ക്രമക്കേടിനെ തുടര്‍ന്നു പിരിച്ചു വിട്ടതാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ഹരിപ്പാട് കോടതി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K