24 January, 2019 10:17:19 AM


കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്



കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. പന്തിരിക്കരയിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകരായ രണ്ടുപേരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷിന്‍റെ വീടിനു നേരെ ഇന്നലെ ബോംബേറുണ്ടായിരുന്നു. സ്റ്റീല്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വീടിന് കേടുപാടുകളുണ്ടായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K