24 January, 2019 01:15:17 PM


മുഖ്യമന്ത്രിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം; കെ സുധാകരന്‍ മാപ്പ് പറഞ്ഞു



കാസര്‍കോട്: കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന യു ഡി എഫ് കളക്‌ട്രേറ്റ് മാര്‍ച്ചിനിടെ മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന് പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ക്ഷമ പറഞ്ഞു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.


താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചതല്ലെന്നുമാണ് കെ സുധാകരന്‍റെ വിശദീകരണം. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നായിരുന്നു സുധാകരന്‍റെ വാക്കുകള്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K