24 January, 2019 04:28:05 PM


പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍



ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് എന്ന പേരില്‍ അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്‌ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുന്നതിനാണ് ഈ നീക്കം എന്നാണ് സൂചന. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്‌ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ ഭാഗമായി പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെയും ഇലക്‌ട്രിക് ബൈക്കുകളുടെയും വിലയിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഗ്രീന്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ വാഹനങ്ങളുടെ വില ഉയരുമെന്നും ഇത് മൊത്ത വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K